ആല്‍ബെര്‍ട്ടയില്‍ അതിശൈത്യം മൂലം വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ ശനിയാഴ്ച ഗ്രിഡ് അലേര്‍ട്ട് ആല്‍ബെര്‍ട്ട ഇലക്ട്രിക് സിസ്റ്റം ഓപ്പറേറ്റര്‍(AESO). നല്‍കി. ശനിയാഴ്ച വൈകുന്നേരം 3.30 മുതല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനാണ് ഉപഭോക്താക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാരുമായി ചേര്‍ന്നുള്ള ഗ്രിഡ് അലേര്‍ട്ടില്‍ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം വൈദ്യുതി ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. രാത്രി 8.40 ഓടെ അലേര്‍ട്ട് അവസാനിച്ചു. അലേര്‍ട്ട് പ്രഖ്യാപിച്ച് ഉടനടി 100 മെഗാവാട്ട്(MW) ഡിമാന്‍ഡില്‍ കുറവുണ്ടായതായി AESO അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ അത് 200 MW എന്ന നിരക്കിലേക്ക് കുറഞ്ഞു.
സ്‌പേസ് ഹീറ്ററുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ബ്ലോക്ക് ഹീറ്റര്‍ പ്ലഗിംഗും മാറ്റി വെക്കുക, ഇ-സ്റ്റൗവിന് പകരം മൈക്രോവേവ് ഉപയോഗിച്ച് വേവിക്കുക എന്നിവയാണ് നിവാസികള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍.