പി പി ചെറിയാൻ, ഡാളസ്.
ഡാളസ് : പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ രണ്ടാം ചരമ വാർഷീകത്തോടനുബന്ധിച്ചു പ്രവാസി മലയാളി ഫെഡറേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ഇന്ത്യൻ സമയം ജനുവരി 14 രാവിലെ 10 മണിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചെയര്മാന് ഡോ ജോസ് കാനാട്ട് അദ്ധ്യക്ഷത വഹിക്കും.
പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, സെക്രട്ടറി സാജൻ പട്ടേരി, പി എം എഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
സൂം ID 7973224063/,password;sunny ,ഉപയോഗിക്കണമെന്ന് ഗ്ലോബൽ ഓർഗനൈസർ വര്ഗീസ് ജോൺ അഭ്യർത്ഥിച്ചു