അതിശൈത്യം വ്യാപിക്കുന്നു; കാനഡയിലുടനീളം മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Jan 13, 2024, 1:42 PM

 


വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച വരെ ഒന്റാരിയോയിലും ക്യുബെക്കിലും വിന്റര്‍ സ്‌റ്റോം വ്യാപിക്കുന്നു. പ്രദേശങ്ങളില്‍ ചില ഇടങ്ങളില്‍ മഞ്ഞുവീഴ്ചയും സ്റ്റോമും 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ അഞ്ച് മുതല്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ടൊറന്റോയില്‍ വെള്ളിയാഴ്ച വൈകിട്ട് വിന്റര്‍ സ്‌റ്റോം മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നു. 

ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലെ റെജൈനയുടെ നോര്‍ത്തേണ്‍ കമ്മ്യൂണിറ്റികളിലും ശനിയാഴ്ച രാവിലെയോടെ ഏറ്റവും തണുത്ത താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. കൂടാതെ മാനിറ്റോബയില്‍ കാറ്റിന്റെ തണുപ്പിനൊപ്പം താപനില -30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം.