ഒന്റാരിയോ സ്‌റ്റേപ്പിള്‍സ് റിട്രോഫിറ്റിന് ഫോര്‍ഡ് ഗവണ്‍മെന്റ് ധനസഹായം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍   

By: 600002 On: Jan 13, 2024, 12:20 PM

 


സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകള്‍ ലഭ്യമാക്കുന്ന സ്‌റ്റേപ്പിള്‍സ് കാനഡ സ്റ്റോറുകള്‍ മെച്ചപ്പെടുത്തുന്നതിന് ധനസഹായം നല്‍കാന്‍ ഫോര്‍ഡ് ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ തുക വ്യക്തമായിട്ടില്ല. കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്റ്റോര്‍ നവീകരണത്തിന് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി ചില സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. ഇത് 2023 ഡിസംബറില്‍ ആദ്യമായി പ്രഖ്യാപിച്ച പൈലറ്റ് പ്രോജക്ടിന്റെ ഭാഗമാണ്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനാണ് സര്‍വീസ് ഒന്റാരിയോ സ്‌റ്റേഷനുകള്‍ സ്റ്റേപ്പിള്‍സ് കാനഡയുടെ കിയോസ്‌ക്കുകളിലേക്ക് മാറ്റുന്നത്.