ആല്‍ബെര്‍ട്ടയിലെ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന: ഗ്രിഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു 

By: 600002 On: Jan 13, 2024, 11:59 AM

 

 

പ്രവിശ്യയില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിനാല്‍ ആല്‍ബെര്‍ട്ട ഇലക്ട്രിക് സിസ്റ്റം ഓപ്പറേറ്റര്‍(എഇഎസ്ഒ)ഗ്രിഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.16 നാണ് ഗ്രിഡ് അലേര്‍ട്ട് നല്‍കിയത്. വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും പവര്‍ സിസ്റ്റം സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുമ്പോഴാണ് AESO ഗ്രിഡ് അലേര്‍ട്ട് നല്‍കുന്നത്. ഗ്രിഡ് അലേര്‍ട്ട് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. 

വെള്ളിയാഴ്ച രാത്രി ആറ് മണിക്ക് പീക്ക് ഡിമാന്‍ഡില്‍ വൈദ്യുതി ഉപഭോഗത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചതായി AESO  പറയുന്നു. 12,384 മെഗാവാട്ട് പവര്‍ കണ്‍സപ്ഷനാണ് രേഖപ്പെടുത്തിയത്. 2022 ഡിസംബറിലെ മുന്‍ റെക്കോര്‍ഡിനെ ഇത് മറികടന്നതായി AESO യിലെ ലീഫ് സോളിഡ് പറഞ്ഞു. വാഹനങ്ങള്‍ പ്ലഗ് ചെയ്യുക, സ്‌പേസ് ഹീറ്ററുകള്‍ ഉപയോഗിക്കുക, ഫര്‍ണസുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ വര്‍ധിച്ചിരിക്കുകയാണെന്നും ഇതാണ് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് തലത്തിലേക്കെത്തുന്നതും എന്ന് സോളിഡ് കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രവിശ്യയിലെ രണ്ട് നാച്വറല്‍ ഗ്യാസ് ജനററേറ്റുകള്‍ നിലവില്‍ ഓഫ്‌ലൈനാണെന്നും സോളിഡ് ചൂണ്ടിക്കാട്ടി.