എമര്‍ജന്‍സി കോളുകള്‍ വര്‍ധിക്കുന്നു; റോഡ് സൈഡ് ഹെല്‍പ്പിനായുള്ള കാത്തിരിപ്പ് സമയം നീളുമെന്ന്  ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍

By: 600002 On: Jan 13, 2024, 10:44 AM

 

 

 

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രവിശ്യയിലുടനീളം സഹായങ്ങള്‍ക്കായുള്ള കോളുകളുടെ എണ്ണം വര്‍ധിച്ചതായി ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍. വഴിയോര സഹായത്തിനുള്ള കോളുകള്‍ വര്‍ധിക്കുന്നത് സേവനത്തിനായുള്ള കാത്തിരിപ്പ് സമയത്തിലും വര്‍ധനയുണ്ടാകുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. അസോസിയേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് വെള്ളിയാഴ്ച എഡ്മന്റണില്‍ ഒരു ടോയ്ക്കായ്(tow) രാവിലെ 10 മണിക്കുള്ള കാത്തിരിപ്പ് സമയം 121 മണിക്കൂറായിരുന്നു. ഇത് ഉച്ചയ്ക്ക് ഒരു മണിയോടെ 144 മണിക്കൂറായി ഉയര്‍ന്നു. ഇതേ സമയം ബാറ്ററി ബൂസ്റ്റ്, ലോക്കൗട്ട്, ഫ്‌ളാറ്റ് ടയര്‍, ഇന്ധന വിതരണം തുടങ്ങിയവയ്ക്കുള്ള കാത്തിരിപ്പ് സമയം 47 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി വര്‍ധിച്ചു. കാല്‍ഗറിയില്‍ രണ്ട് സര്‍വീസുകള്‍ക്കും 67 മണിക്കൂര്‍ കാത്തിരിപ്പ് സമയമാണ് രേഖപ്പെടുത്തിയത്. 

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ആല്‍ബെര്‍ട്ടയിലുടനീളം സഹായത്തിനായി എഎംഎയ്ക്ക് 10,000 കോളുകളാണ് ലഭിച്ചത്. സുരക്ഷിതമല്ലാത്ത അവസ്ഥയിലുള്ള ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.