നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഒരു കെട്ടിടം ഒഴിപ്പിച്ചു. 35 പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും വാതകം ശ്വസിച്ച് അസ്വസ്ഥതയുണ്ടായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മറ്റുള്ളവരെ അടുത്തുള്ള ഫയര്‍ ഹാളിലേക്ക് താല്‍ക്കാലികമായി മാറ്റിയതായി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സെന്റര്‍ സ്ട്രീറ്റിലെ 6800 ബ്ലോക്കിലുള്ള കെട്ടിടത്തിലാണ് വാതക ചോര്‍ച്ച ഉണ്ടായത്.
കെട്ടിടത്തിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ലെവല്‍ വളരെ ഉയര്‍ന്നതായിരുന്നുവെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്നും കൂട്ടിച്ചേര്‍ത്തു.