കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പിഎംഎൽഎ പ്രകാരം അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ഇഡി

By: 600021 On: Jan 13, 2024, 8:18 AM

56,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഭൂഷൺ സ്റ്റീൽ ലിമിറ്റഡിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇഡി അഞ്ച് പേരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രകാരം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ പ്രത്യേക കോടതിയിൽ ഹാജരാക്കി. മൂന്ന് ദിവസത്തേക്ക് കോടതി ഇഡി കസ്റ്റഡി അനുവദിച്ചതായി ഇഡി അറിയിച്ചു.