രണ്ടാം തവണയും തമിഴ്‌നാട്ടിലെ പ്രളയബാധിത ജില്ലയായ തൂത്തുക്കുടി സന്ദർശിച്ച് കേന്ദ്ര സംഘം.

By: 600021 On: Jan 13, 2024, 8:16 AM

പ്രളയക്കെടുതിയുടെ പ്രാഥമിക വിലയിരുത്തലിന് ശേഷം കേന്ദ്ര സംഘം രണ്ടാം തവണയും തമിഴ്‌നാട്ടിലെ പ്രളയബാധിത ജില്ലയായ തൂത്തുക്കുടി സന്ദർശിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജില്ലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദേശീയ ദുരന്തനിവാരണ ഉപദേഷ്ടാവ് കെ.പി.സിംഗിൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞാണ് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയത്. തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു പ്രദേശങ്ങളിലും ശ്രീവൈകുണ്ടം, തിരുച്ചെന്തൂർ, സാത്താൻകുളം എന്നിവിടങ്ങളിലുമാണ് ഇരു സംഘങ്ങളും സന്ദർശനം നടത്തിയത്.