മഹാരാഷ്ട്രയിൽ 30,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Jan 13, 2024, 7:58 AM

മഹാരാഷ്ട്ര സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് 30,500 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. മുംബൈയിൽ അടൽ ബിഹാരി വാജ്‌പേയി സേവാരി - നവ ശേവ അടൽ സേതു എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ചലനസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതികൾ. 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച അടൽ സേതു രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്. നവി മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ 12,700 കോടി രൂപയിലധികം വിലമതിക്കുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഓറഞ്ച് ഗേറ്റിനും മറൈൻ ഡ്രൈവിനുമിടയിലുള്ള യാത്രാസമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈസ്റ്റേൺ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റോഡ് ടണലിൻ്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. സൂര്യ റീജിയണൽ ബൾക്ക് കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടം, യുറാൻ-ഖാർകോപ്പർ റെയിൽവേ ലൈനിൻ്റെ രണ്ടാം ഘട്ടം, ട്രാൻസ്-ഹാർബർ ലൈനിലെ പുതിയ സബർബൻ സ്റ്റേഷൻ 'ദിഘ ഗാവ്' എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, സാന്താക്രൂസിലെ SEEPZ പ്രത്യേക സാമ്പത്തിക മേഖലയിൽ ജെംസ് ആൻഡ് ജ്വല്ലറി മേഖലയ്ക്കായുള്ള മെഗാ കോമൺ ഫെസിലിറ്റേഷൻ സെന്ററായ ‘ഭാരത് രത്നം’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ നമോ മഹിളാ ശാശക്തികരൺ അഭിയാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നേരത്തെ മഹാരാഷ്ട്രയിലെ നാസിക്കിൽ 27-ാമത് ദേശീയ യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ദേശീയ യുവജന ദിനത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ ആവാഹിക്കുകയും ബ്രിട്ടീഷ് ഭരണകാലത്ത് സ്വാമിജി രാജ്യത്ത് ഒരു പുതിയ ഊർജ്ജം പകരുകയും ചെയ്തുവെന്നും പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ഭാവി രാജ്യത്തെ യുവാക്കളെ ആശ്രയിച്ചിരിക്കുന്നുവെന്ന് സ്വാമി വിവേകാനന്ദനും ശ്രീ അരബിന്ദോയും എടുത്തുകാണിച്ചതായി ശ്രീ അരബിന്ദോയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ന് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായും മാറിയത് രാജ്യത്തിൻ്റെ യുവശക്തി കൊണ്ട് മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 22ന് മുമ്പ് രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും വൃത്തിയാക്കാൻ മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു.