ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ ഈ വര്‍ഷത്തെ പട്ടിക പുറത്ത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കാനഡ. 188 ഡെസ്റ്റിനേഷനുകളിലേക്ക് വിസ രഹിത പ്രവേശനവുമായി അമേരിക്കയ്ക്കും ഹംഗറിക്കൊപ്പവുമാണ് കാനഡ. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 194 ഇടങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ(IATA) ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഹെന്‍ലിയാണ് റാങ്കിംഗ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് സ്ഥിരമായി അധിപത്യം പുലര്‍ത്തുന്നത്. ഫിന്‍ലന്‍ഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങള്‍ക്ക് 193 ഡെസ്റ്റിനേഷനുകളിലേക്ക് വിസരഹിത യാത്ര നടത്താം. ആസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി.
ഇക്കൊല്ലം മൂന്ന് റാങ്കുകള്‍ മെച്ചപ്പെടുത്തി 80-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 62 രാജ്യങ്ങളിലേക്ക് വിസ രഹിതമായി യാത്ര ചെയ്യാം.