കാനഡയിലുടനീളം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിക്കുന്നു

By: 600002 On: Jan 12, 2024, 9:06 AM

 

 

പുതുവര്‍ഷത്തില്‍ കാനഡയിലുടനീളമുള്ള നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിക്കുകയാണ്. പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവ നേരിടുന്ന മുനിസിപ്പാലിറ്റികളില്‍ മിക്കതും ഈ വര്‍ഷം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവ് അംഗീകരിച്ചിട്ടുണ്ട്. മോണ്‍ട്രിയലില്‍ ഏകദേശം അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനയ്ക്കാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണ്. വാന്‍കുവറില്‍ 7.5 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഹാലിഫാക്‌സില്‍ ഏകദേശം 10 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 

ടൊറന്റോയുടെ ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന 10.5 ശതമാനം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ അടുത്തിടയുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹത്തെ പിന്തുണയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ 250 മില്യണ്‍ ഡോളര്‍ ചെലവഴിച്ചില്ലെങ്കില്‍ 16.5 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് ടൊറന്റോ മേയര്‍ ഒലിവിയ ചൗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.