കനേഡിയന്‍ ഇലക്ട്രിക് വാഹന വ്യവസായം പ്രയോജനപ്പെടുത്തുന്നത് ചൈനയോ?

By: 600002 On: Jan 11, 2024, 1:20 PM
കാനഡയിലെ ഇലക്ട്രിക് വാഹന ലക്ഷ്യങ്ങളും ആഭ്യന്തര വാഹന വ്യവസായവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ചൈനയാണെന്ന് ആരോപണം. കാനഡയിലെത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പലതും രാജ്യത്ത് തന്നെ ആഭ്യന്തരമായി നിര്‍മിച്ചതാണോ അതോ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാണോയെന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഓട്ടോമോട്ടീവ് പാര്‍ട്‌സ് മാനുഫാക്‌ച്വേഴ്‌സ് അസോസിയേഷന്‍ മേധാവി ഫ്‌ളാവിയോ വോള്‍പ് കുറ്റപ്പെടുത്തുന്നു. 

2035 ഓടെ 100 ശതമാനം സീറോ-എമിഷന്‍ വാഹന വില്‍പ്പന എന്ന ദേശീയ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അതിനാലാണ് ഈ നിഗമനത്തിലെത്തിയതെന്നും വോള്‍പ്പ് പറയുന്നു. ഇത് കനേഡിയന്‍ ഇന്‍ഡസ്ട്രിയ്ക്കും കനേഡിയന്‍ താല്‍പ്പര്യങ്ങള്‍ക്കും വളരെ ദോഷകരമായ മുന്നറിയിപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

കാനഡയിലെ വാഹന വ്യവസായത്തിന്റെ ചെലവില്‍ ചൈന വിജയിക്കുന്നത് രാജ്യം കാണേണ്ടി വരുമെന്നും കനേഡിയന്‍ വാഹന വ്യവസായത്തിന് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വോള്‍പ്പും മറ്റ് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.