2024 ല്‍ നിയമനം നടത്തുന്ന കമ്പനികള്‍ കൂടുതല്‍ തിരയുന്നത് എഐ വിദഗ്ധരെ: റിപ്പോര്‍ട്ട് 

By: 600002 On: Jan 11, 2024, 12:07 PM

 


പുതിയ വര്‍ഷം കൂടുതല്‍ നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണ് കനേഡിയന്‍ കമ്പനികള്‍. ഇന്നത്തെ കാലത്ത് കമ്പനികളില്‍ ജോയിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പ്രധാനപ്പെട്ട നൂതന സാങ്കേതികമേഖലയില്‍ വൈദഗ്ധ്യം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എഐയുടെ സഹായം പ്രയോജനപ്പെടുത്താനുള്ള കമ്പനികളുടെ മത്സര ഓട്ടത്തില്‍ എഐ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനോ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് അവ ഉപയോഗിക്കാനോ കഴിയുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനാണ് മുന്‍ഗണനയെന്ന് രാജ്യത്തെ ടെക് കമ്പനികള്‍ പറയുന്നു. 

എഐ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്ന നൈപുണ്യമുള്ളയാളുകളെയാണ് കമ്പനികള്‍ തിരയുന്നതെന്ന് ടൊറന്റോയിലെ മാര്‍സ് ഇന്നൊവേഷന്‍ ഹബ്ബിലെ ഉപദേഷ്ടാവ് ജെന്നി യാങ് പറയുന്നു. ബിസിനസ് വളര്‍ച്ചയ്ക്കും ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനുമുള്ള വെല്ലുവിളികള്‍ നാവിഗേറ്റ് ചെയ്യാന്‍ എഐ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നു. ചില കമ്പനികള്‍ എഐ ചാറ്റ്‌ബോട്ട്, ചാറ്റ്ജിപിടി എന്നിവ നേരിട്ട് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രൊഡക്റ്റുകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഡാറ്റ സയന്റിസ്റ്റുകളെ നിയമിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. 

പോര്‍ട്ടര്‍ എയര്‍ലൈന്‍സ് അടുത്തിടെ ടൊറന്റോയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഐ എന്‍ജിനിയറെ തേടുന്നുവെന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍&ജോണ്‍സണ്‍ സീനിയര്‍ ഡാറ്റ സയന്റിസ്റ്റിനെ നിയമിക്കാന്‍ നോക്കുന്നതായും അടുത്തിടെ ഇറക്കിയ ജോബ് പോസ്റ്റിംഗുകള്‍ ചൂണ്ടിക്കാട്ടുന്നു.