'ആരോഗ്യ പരിപാലന മേഖലയില്‍ പ്രതിസന്ധി പ്രഖ്യാപിക്കണം'; നടപടി ആവശ്യപ്പെട്ട്  ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ 

By: 600002 On: Jan 11, 2024, 10:36 AM

 

 

പ്രവിശ്യയില്‍ ആരോഗ്യ പരിപാലന പ്രതിസന്ധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(എഎംഎ) രംഗത്ത്. പ്രവിശ്യയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയ, എമര്‍ജന്‍സി റൂം, ആംബുലന്‍സ് കാത്തിരിപ്പ് സമയം എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് എഎംഎ രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം, ആശുപത്രികളിലെ രോഗികളുടെ തിരക്ക് തുടങ്ങിയ വെല്ലുവിളികള്‍ ആരോഗ്യ രംഗത്തെ മോശം സ്ഥിതിയിലേക്കെത്തിക്കുന്നുവെന്ന് എഎംഎ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു. ഇതിന് ഉന്നത തലത്തില്‍ നിന്നും നടപടി അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ഗുണനിലവാരത്തെയും കാര്യക്ഷമതയെയും പ്രതിസന്ധികള്‍ സാരമായി ബാധിക്കുന്നു. ആരോഗ്യമേഖലയില്‍ വലിയ നവീകരണം ആവശ്യമാണെന്നും പാര്‍ക്ക്‌സ് കൂട്ടിച്ചേര്‍ത്തു.