വൈദ്യുതാഘാതത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ ഐകിയ(Ikea) യുടെ 10,000 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിച്ചതായി കമ്പനി അറിയിച്ചു. ഡാര്‍ക്ക് േ്രഗ നിറത്തിലുള്ള Askstorm 40W USB പോര്‍ട്ടബിള്‍ ചാര്‍ജറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ പോര്‍ട്ടബിള്‍ ചാര്‍ജറിലെ പവര്‍ കേബിള്‍ കൂടുതല്‍ നേരം ഉപയോഗിക്കുമ്പോള്‍ കേടുവരുമെന്നും തല്‍ഫലമായി പൊള്ളല്‍ ഏല്‍ക്കുന്നതിനോ വൈദ്യുഘാതത്തിനോ കാരണമായേക്കുമെന്ന് കമ്പനി പറഞ്ഞു. ചാര്‍ജര്‍ കൈവശമുള്ളവര്‍ ഇവ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും റീഫണ്ടിനായി ഐകിയയുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.
2020 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ കാനഡയില്‍ 10,258 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ വിറ്റഴിച്ചതായി കമ്പനി പറയുന്നു. ജനുവരി 3 വരെ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഐകിയ വ്യക്തമാക്കി.
റീഫണ്ടിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ഐകിയ കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.