സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

By: 600021 On: Jan 11, 2024, 5:11 AM

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച്, 2014 നെ അപേക്ഷിച്ച് 2022 ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ബോധവൽക്കരണം അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിംഗാധിഷ്ഠിത അക്രമങ്ങളെ നേരിടുന്നതിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു സിംഗ്. സ്ത്രീകൾ, കുട്ടികൾ, കർഷകർ എന്നിവർക്കായി പഞ്ചായത്ത് കാലാകാലങ്ങളിൽ ഒരു സമർപ്പിത ഗ്രാമസഭ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ലിംഗാധിഷ്ഠിത അക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമ്പത്തിക ശാക്തീകരണത്തിൻ്റെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു.