വിദ്യാർത്ഥി ആത്മഹത്യയിൽ തെലങ്കാന സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

By: 600021 On: Jan 11, 2024, 5:04 AM

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. എൻഎച്ച്ആർസി തെലങ്കാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും നോട്ടീസ് അയയ്ക്കുകയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ സ്വീകരിച്ച നടപടിക്കൊപ്പം പൊലീസ് അന്വേഷണത്തിൻ്റെയും കോളജ് ഭരണകൂടം നടത്തിയ അന്വേഷണത്തിൻ്റെയും ഫലവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇത്തരം സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളും നിർദേശങ്ങളും കമ്മീഷൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.