കാല്‍ഗറി ഈയാഴ്ച നേരിടുക 20 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പെന്ന് എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Jan 10, 2024, 1:40 PM

 

 

കാല്‍ഗറിയില്‍ 20 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കൂടിയ തണുപ്പയായിരിക്കും ഈയാഴ്ച അനുഭവപ്പെടുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. 2004 ജനുവരിയില്‍ -30 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് കാല്‍ഗറി നേരിട്ടത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അതിനേക്കാള്‍ കൂടിയ തണുപ്പ് അനുഭവപ്പെടാന്‍ പോവുകയാണെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. 

തണുപ്പ് കൂടുന്തോറും ഹോം ഫര്‍ണസുകള്‍ക്കായുള്ള സര്‍വീസ് കോളുകളുടെ എണ്ണം ഇരട്ടിയായതായി എന്‍ജിനിയറിംഗ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് എനര്‍ജി കമ്പനി അറ്റ്‌കോ(ATCO) പറയുന്നു. പ്രശ്‌നങ്ങള്‍ തടയാന്‍ പതിവ് അറ്റകുറ്റപണികള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.