എമര്‍ജന്‍സി റൂമുകളിലെ കാത്തിരിപ്പ് സമയം എക്കാലത്തെയും മോശം സ്ഥിതിയിലെന്ന് കനേഡിയന്‍ ഡോക്ടര്‍മാര്‍ 

By: 600002 On: Jan 10, 2024, 11:35 AM

 

 

റെസ്പിരേറ്ററി വൈറസ് സീസണില്‍ എമര്‍ജന്‍സി റൂമുകളിലുണ്ടാകുന്ന ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് ആശുപത്രികളിലെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായി കാനഡയിലെ ഡോക്ടര്‍മാര്‍. 1987 മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഈ സീസണിലാണ് ഏറ്റവും മോശം അവസ്ഥയുണ്ടായിട്ടുള്ളതെന്ന് കനേഡിയന്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി ഫിസിഷ്യന്‍സ് പ്രസിഡന്റ് ഡോ. മൈക്കല്‍ ഹൗലറ്റ് പറഞ്ഞു. 

രാജ്യത്ത് എല്ലാ പ്രവിശ്യകളിലും സമാനമായ സ്ഥിതിയാണ്. ഒന്റാരിയോയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികള്‍ കിടക്കയ്ക്കായി ശരാശരി 22 മണിക്കൂറിലധികം എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രവിശ്യാ ലക്ഷ്യമായ എട്ട് മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ അഡ്മിറ്റായത് 23 ശതമാനം രോഗികളാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നമാണിതെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നു.