ഇടപാടുകളില്‍ കൃത്രിമം നടത്തി, വ്യാജ ഒപ്പുവെച്ചു; കാല്‍ഗറി മോര്‍ട്ട്‌ഗേജ് ബ്രോക്കറുടെ ലൈസന്‍സ് റദ്ദാക്കി 

By: 600002 On: Jan 10, 2024, 9:25 AM

 

 

കാല്‍ഗറിയില്‍ വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളില്‍ വ്യാജ ഒപ്പുവെച്ചുവെന്ന ആരോപണത്തില്‍ മോര്‍ട്ട്‌ഗേജ് ബ്രോക്കറുടെ ലൈസന്‍സ് റദ്ദാക്കി. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് ആല്‍ബെര്‍ട്ടയിലെ മോര്‍ട്ട്‌ഗേജുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ബ്രോക്കറെ റിയല്‍ എസ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ആല്‍ബെര്‍ട്ട വിലക്കി. കാസര്‍ട്ട് റോയ് മോര്‍ഗന്റെ കൈവശമുള്ള ലൈസന്‍സ് റദ്ദാക്കിയതായും അദ്ദേഹത്തിന് പുതിയതിന് അപേക്ഷിക്കാന്‍ 2026 വരെ കഴിയില്ലെന്നും റിയല്‍ എസ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ആല്‍ബെര്‍ട്ട അറിയിച്ചു. മോര്‍ട്ട്‌ഗേജ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ മോര്‍ഗന്‍ പങ്കെടുത്തതായി കൗണ്‍സില്‍ നടത്തിയ ഹിയറിംഗില്‍ വെളിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

രണ്ട് ഇടപാടുകളില്‍ മോര്‍ഗന്‍ കൃത്രിമം നടത്തിയതായി പാനല്‍ കണ്ടെത്തി. ലൈസന്‍സ് റദ്ദാക്കിയത് കൂടാതെ 15,260 ഡോളര്‍ കോസ്റ്റും 30,000 ഡോളര്‍ പിഴയും മോര്‍ഗന്‍ അടയ്ക്കണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു.