ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 2024 അവസാനത്തോടെ 4.25 ശതമാനമായി കുറയുമെന്ന് പ്രവചനം 

By: 600002 On: Jan 9, 2024, 2:06 PM

 

 


കോവിഡ് പാന്‍ഡെമിക്കിന്റെ തുടക്കത്തിലും കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ അപ്രതീക്ഷിത വര്‍ധനവിനും ശേഷം ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ഈ വര്‍ഷം ആദ്യമായി കുറഞ്ഞേക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ പ്രവചനം. അഞ്ച് ശതമാനം നിരക്ക് 2023 ജൂലൈയിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീട് അഞ്ച് ശതമാനമായി പലിശ നിരക്ക് നിലനിര്‍ത്തി. 

2024 പകുതി വരെ അഞ്ച് ശതമാനം നിരക്ക് നിലനില്‍ക്കുമെന്നും വര്‍ഷാവസാനത്തോടെ പലിശ നിരക്ക് 4.25 ശതമാനമായി കുറയുമെന്നും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പ്രവചിക്കുന്നു. എന്നാല്‍ നിരക്ക് ക്രമേണ 2.25 ശതമാനം എന്ന ന്യൂട്രല്‍ സ്ഥാനത്തേക്കെത്താന്‍ കുറച്ച് വര്‍ഷങ്ങളെടുത്തേക്കാമെന്നും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സൂചിപ്പിക്കുന്നു.