പഴയ ഓഫീസുകളെ അപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റി കാല്‍ഗറി സിറ്റി: ആദ്യ പ്രോജക്ട് ഈ വര്‍ഷം പൂര്‍ത്തിയാകും 

By: 600002 On: Jan 8, 2024, 12:15 PM

 


കാനഡ നേരിടുന്ന ഭവന പ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധതിയുമായി കാല്‍ഗറി. ഉപയോഗശൂന്യമായ ഓഫീസ് കെട്ടിടങ്ങള്‍ റെസിഡന്‍ഷ്യല്‍ ഹൗസുകളാക്കി മാറ്റുന്ന തിരക്കിലാണ് കാല്‍ഗറി. മറ്റ് പ്രവിശ്യകള്‍ക്ക് മാതൃയാക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് കാല്‍ഗറി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 13 ഓഫീസ്-ടു-റെസിഡന്‍ഷ്യല്‍ കണ്‍വേര്‍ഷണ്‍ പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു. 

38 മില്യണ്‍ ഡോളറിന്റെ ഉപയോഗശൂന്യമായ 10 നില ഓഫീസ് കെട്ടിടത്തെ 112 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റുന്നതാണ് ആദ്യ പ്രൊജക്ട്. ഇത് ഏകദേശം പൂര്‍ത്തിയായി. ഈ വര്‍ഷം ആദ്യം തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് നിരവധി പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.