ബില്‍ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാല്‍ഗറിയിലെ സ്റ്റാര്‍ട്ടപ്പ് തൊഴില്‍ ശാക്തീകരണത്തിന് തയാറെടുക്കുന്നു 

By: 600002 On: Jan 8, 2024, 11:56 AM

 

 

ബില്‍ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോളജിക് എഐ( Geologic AI) വലിയ തോതിലുള്ള തൊഴില്‍ ശാക്തീകരണത്തിന് തയാറെടുക്കുന്നു. ബില്‍ ഗേറ്റ്‌സിന്റെ ക്ലൈമറ്റ് ഫോക്കസ്ഡ് കമ്പനിയായ ബ്രേക്ക് ത്രൂ എനര്‍ജി വെന്‍ച്വേഴ്‌സില്‍(BEV)  നിന്നും 20 മില്യണ്‍ ഡോളര്‍ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 175 ജീവനക്കാരില്‍ നിന്നും ആഗോളതലത്തില്‍ 2,000 ജീവനക്കാരുള്ള കമ്പനിയായി വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി. സെപ്റ്റംബറില്‍, എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കാനഡയില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ അധിക നിക്ഷേപം കമ്പനിക്ക് ലഭിച്ചിരുന്നു. 

ചിലി, ബ്രസീല്‍, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ പ്രധാന ഖനന കേന്ദ്രങ്ങളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒ ഗ്രാന്റ് സാന്‍ഡെന്‍ പറഞ്ഞു. 

ഹൈടെക് ഉപകരണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് പാറകള്‍ക്കുള്ളിലെ ധാതുക്കള്‍ കണ്ടെത്തുന്നതിനുള്ള ദൈര്‍ഘ്യമേറിയതും കഠിനവുമായ പ്രക്രിയെ സഹായിക്കുക എന്നതാണ് ജിയോളജിക്കല്‍ എഐ ചെയ്യുന്നത്. ഡ്രില്ലിംഗ് റോക്ക് സാമ്പിളുകളും മാനുവല്‍ ഡാറ്റാ എന്‍ട്രികളും ഉള്‍പ്പെടുന്ന പരമ്പരാഗത കോര്‍ ലോഗിംഗ് രീതികളുടെ വികസിത രൂപമാണ് കമ്പനി പ്രയോഗിക്കുന്നത്.