ദക്ഷിണേഷ്യന്‍ ബിസിനസുകളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് തടയാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പീല്‍ പോലീസ് 

By: 600002 On: Jan 8, 2024, 11:37 AM

 

 

ദക്ഷിണേഷ്യന്‍ ബിസിനസുകളെ ലക്ഷ്യമിട്ടുള്ള കൊള്ളയടിക്കല്‍ ശ്രമങ്ങളെ ചെറുക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചതായി പീല്‍ പോലീസ് അറിയിച്ചു. എക്‌സ്‌റ്റോര്‍ഷണ്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടാസ്‌ക് ഫോഴ്‌സ്(ഇഐടിഎഫ്) എന്ന പേരില്‍ ആരംഭിച്ച ടാസ്‌ക് ഫോഴ്‌സിനെ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നേരിട്ടാല്‍ വിളിച്ചറിയിക്കാം. നിലവില്‍ 16 ഓളം കവര്‍ച്ചാ കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. 

വിവിധ സോഷ്യല്‍മീഡിയോ പ്ലാറ്റ്‌ഫോുകളിലൂടെയാണ് തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടുന്നത്. ചില സംഭവങ്ങളില്‍ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഇരയുടെ പേര്, അഡ്രസ്, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ തട്ടിപ്പുകാര്‍ തന്ത്രപരമായി കൈക്കലാക്കുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. 

അപരിചതരായ ആളുകള്‍ക്ക് പണം നല്‍കരുതെന്നും സംശയിക്കുന്നവര്‍ക്ക് ഒരു തരത്തിലും വിവരങ്ങള്‍ കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 1-866-966-0616 എന്ന നമ്പരില്‍ ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.