കാനഡയില്‍ 20 മണിക്കൂര്‍ ജോലി പരിധി ശാശ്വതമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അഭിഭാഷക ഗ്രൂപ്പുകളും

By: 600002 On: Nov 21, 2023, 11:12 AM

 

 


കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ആഴ്ചയും കാമ്പസിനു പുറത്ത് ജോലി ചെയ്യാവുന്ന 20 മണിക്കൂര്‍ പരിധി ഉയര്‍ത്തുന്നത് സ്ഥിരമാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അഡ്വക്കസി ഗ്രൂപ്പുകളും രംഗത്ത്. ക്ലാസുകള്‍ നടക്കുമ്പോള്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ഓഫ് ക്യാമ്പസ് ജോലി എന്ന പരിധി കഴിഞ്ഞ വര്‍ഷം ഫെഡറല്‍ സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. 500,000 ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഈ തീരുമാനം ബാധിച്ചത്. 

കഴിഞ്ഞ വര്‍ഷം സാമ്പത്തികമായി ഗുണപരമായിരുന്നുവെന്ന് സസ്‌ക്കാച്ചെവന്‍ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായ ക്രുനാല്‍ ചാവ്ദ പറയുന്നു. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്ത തനിക്ക് ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ സാധിച്ചെന്നും ക്രുനാല്‍ പറയുന്നു. ഇതേ അഭിപ്രായമാണ് മറ്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും. സര്‍വ്വകലാശാലയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കും ജോലി ചെയ്ത് ലഭിക്കുന്ന അധിക പണം സഹായിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.