അടുത്ത സമ്മര്‍ സീസണ്‍ മുതല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ നിന്നും നേരിട്ട് യൂറോപ്പിലേക്ക് കുറഞ്ഞ നിരക്കില്‍ ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍. 2024 ഏപ്രില്‍ മുതല്‍ സെന്റ് ജോണ്‍സില്‍ നിന്ന് യുകെയിലെ ലണ്ടനിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വെസ്റ്റ്‌ജെറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. റിട്ടേണ്‍ ഫ്‌ളൈറ്റിന് ഏകദേശം 1000 ഡോളറാണ് കണക്കുകൂട്ടുന്നത്. സെന്റ് ജോണ്‍സില്‍ നിന്ന് ലാബ്രഡോര്‍-ക്യുബെക്ക് അതിര്‍ത്തിയിലെ വാബുഷിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിനേക്കാള്‍ കുറവാണിത്.
വെസ്റ്റ്‌ജെറ്റുമായുള്ള കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരും സെന്റ് ജോണ്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിയും പ്രസ്താവനയില്‍ പറഞ്ഞു.