നോര്‍ത്ത് അമേരിക്കയില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നതില്‍ കനേഡിയന്‍ എയര്‍ലൈന്‍സ് അവസാന സ്ഥാനത്ത് 

By: 600002 On: Nov 21, 2023, 10:14 AM

 


നോര്‍ത്ത് അമേരിക്കന്‍ വിമാനക്കമ്പനികളില്‍ കൃത്യസമയം പാലിക്കാത്ത കമ്പനികളില്‍ കനേഡിയന്‍ എയര്‍ലൈന്‍ അവസാന സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഓണ്‍-ടൈം പ്രകടനത്തില്‍ വടക്കേ അമേരിക്കയിലെ 10 എയര്‍ലൈനുകളില്‍ എയര്‍ കാനഡ ഒമ്പതാം സ്ഥാനത്തും വെസ്റ്റ്‌ജെറ്റ് അവസാന സ്ഥാനത്തുമാണെന്ന് ഏവിയേഷന്‍ ഡാറ്റ കമ്പനിയായ സിറിയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറില്‍ എയര്‍ കാനഡയുടെ ഏകദേശം 28 ശതമാനം വിമാനങ്ങള്‍ അല്ലെങ്കില്‍ 8,700 ലധികം വിമാനങ്ങള്‍ കൃത്യസമയത്ത് എത്തുന്നതില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ജെറ്റിന്റെ ഏകദേശം 29 ശതമാനം വിമാനങ്ങളും കൃത്യനിഷ്ഠ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

രണ്ട് എയര്‍ലൈനുകളുടെയും ഓണ്‍-ടൈം ശതമാനം വെറും 70 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്ത് അമേരിക്കന്‍ എയര്‍ലൈനുകളുടെ ശരാശരിയായ 80 ശതമാനത്തേക്കാള്‍ വളരെ കുറവാണ് രണ്ട് എയര്‍ലൈനുകളുടെയും പ്രകടനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.