സുഡാനും ദക്ഷിണ സുഡാനും അവകാശപ്പെടുന്ന തർക്ക മേഖലയിൽ ഞായറാഴ്ച നടന്ന കനത്ത പോരാട്ടത്തിൽ 32 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അബയ് ഭരണമേഖലയുടെ തെക്ക് ഭാഗത്തുള്ള രണ്ട് ഗ്രാമങ്ങളിൽ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ ദക്ഷിണ സുഡാൻ തർക്ക പ്രദേശത്തേക്ക് സൈന്യത്തെ വിന്യസിച്ചതിന് ശേഷം വർഗീയ, അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ പകുതിയോടെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ 9,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകളെ സുഡാനിലും അയൽ രാജ്യങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചുവെന്ന് യു.എൻ വ്യക്തമാക്കി.