ആസിയാൻ-ഇന്ത്യ മീഡിയ എക്സ്ചേഞ്ച്: ആസിയാൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ മാധ്യമ പ്രതിനിധി സംഘം

By: 600021 On: Nov 20, 2023, 4:56 PM

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ആസിയാൻ-ഇന്ത്യ മീഡിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യൻ മാധ്യമ പ്രതിനിധി സംഘം ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോണുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ മാധ്യമ പ്രതിനിധികളെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുമായുള്ള ബന്ധത്തിന് ആസിയാൻ നൽകുന്ന പ്രാധാന്യം സെക്രട്ടറി ജനറൽ എടുത്ത്പറഞ്ഞു. മൂന്ന് പതിറ്റാണ്ട് നീണ്ട ഇന്ത്യ-ആസിയാൻ ബന്ധത്തിന്റെ പരിണാമം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമാണെന്നും, ഇത് ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വരും വർഷങ്ങളിൽ ഇന്ത്യയുമായുള്ള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വിനോദസഞ്ചാരം, സമുദ്രസുരക്ഷ, തീവ്രവാദ വിരുദ്ധ വ്യാപാര സഹകരണം എന്നിവ ഉൾക്കൊള്ളുന്ന, പങ്കാളിത്തത്തിന്റെ പ്രത്യേക മേഖലകൾ ആസിയാൻ സജീവമായി പിന്തുടരുമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പത്രപ്രവർത്തകരുടെ സന്ദർശനങ്ങളും ആസിയാൻ പത്രപ്രവർത്തകർ ഇന്ത്യയിലേക്കുള്ള പരസ്പര സന്ദർശനങ്ങളും ഉൾപ്പെടുന്നതാണ് ആസിയാൻ-ഇന്ത്യ മീഡിയ എക്സ്ചേഞ്ച് പ്രോഗ്രാം.