പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന ഈയാഴ്ച ചര്‍ച്ച ചെയ്യുമെന്ന് കാല്‍ഗറി സിറ്റി കൗണ്‍സില്‍ 

By: 600002 On: Nov 20, 2023, 2:35 PM

 

 

കാല്‍ഗറിയില്‍ റെസിഡന്‍ഷ്യല്‍ ടാക്‌സ് വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചയും ബജറ്റ് ചര്‍ച്ചയും ഈയാഴ്ചയുണ്ടാകുമെന്ന് സിറ്റി കൗണ്‍സില്‍. തിങ്കളാഴ്ച അഡ്വക്കസി ഗ്രൂപ്പുകള്‍ക്കൊപ്പം പൊതുജനങ്ങളുടെയും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായും. അഫോര്‍ഡബിളിറ്റി, ട്രാന്‍സിറ്റ് സേഫ്റ്റി, പബ്ലിക് സേഫ്റ്റി എന്നിവ സംബന്ധിച്ച് ആശങ്കാകുലരാണെന്ന് സിറ്റിസണ്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേകള്‍ കാണിക്കുന്നതായി കൗണ്‍സിലര്‍ ടെറി വോങ്ക് പറഞ്ഞു. റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍ ടാക്‌സ് വര്‍ധന ആലോചനയിലുണ്ട്. കൂടാതെ നികുതി ഭാരം ബിസിനസുകളില്‍ നിന്ന് റെസിഡന്‍ഷ്യലുകളിലേക്ക് മാറ്റുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. 

അടുത്ത വര്‍ഷത്തേക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 3.4 ശതമാനം വര്‍ധിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. നികുതി വര്‍ധനകളിലൂടെ നിക്ഷേപം വര്‍ധിപ്പിക്കാനും ഭവന, ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് സിറ്റി ലക്ഷ്യമിടുന്നത്.