ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചെടുത്തെന്ന് ഇസ്രയേല്‍ 

By: 600002 On: Nov 20, 2023, 1:01 PM

 

ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചെടുത്തെന്ന് ആരോപിച്ച് ഇസ്രായേല്‍. തെക്കന്‍ ചെങ്കടലില്‍ വെച്ചാണ് കപ്പല്‍ ഹൂതി സൈന്യം പിടിച്ചെടുത്തത് എന്നാണ് ഇസ്രായേലിന്റെ ആരോപണം. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതും ജപ്പാന്‍ നിയന്ത്രണത്തിലുമുള്ള ചരക്ക് കപ്പലാണ് ഇറാന്റെ സഖ്യകക്ഷികളായ ഹൂതികള്‍ പിടിച്ചെടുത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണീ സംഭവം. ആഗോള കപ്പല്‍പ്പാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, കപ്പല്‍ പിടിച്ചെടുത്ത കാര്യം സ്ഥീരീകരിച്ച് ഹൂതി വിമതരും രംഗത്തെത്തി. ഇസ്രായേല്‍ കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് അവര്‍ അവകാശപ്പെട്ടത്.