അള്‍ട്രാ ലോ കോസ്റ്റ് വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം; കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ 

By: 600002 On: Nov 20, 2023, 12:08 PM

 


പാന്‍ഡെമിക്കിന് ശേഷം വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത് ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് കാരണമായി. എന്നാല്‍ ഈ സമ്മര്‍സീസണ്‍ അവസാനിക്കുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്നാണ് എയര്‍ലൈന്‍ അനലിസ്റ്റുകള്‍ കരുതുന്നത്. 

ടൊറന്റോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് സര്‍വീസ് തുടങ്ങുമെന്നും ഉദ്ഘാടന ദിനത്തില്‍ 25 ശതമാനം സീറ്റ് വില്‍പ്പന വാഗ്ദാനം ചെയ്യുമെന്നും ലിങ്ക്‌സ് എയര്‍ അറിയിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കിലാണ് യാത്രക്കാര്‍ക്ക് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ടൊറന്റോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് വെറും 129 ഡോളറിന്(നികുതി ഉള്‍പ്പെടെ)യാത്രക്കാര്‍ക്ക് പറക്കാനുള്ള അവസരം നല്‍കിയെന്ന് ലിങ്ക്‌സ് എയര്‍ സിഇഒ മെറന്‍ മക്ആര്‍തര്‍ പറഞ്ഞു. വളരെക്കാലമായി യാത്രാ നിരക്കുകള്‍ വളരെ ഉയര്‍ന്നതാണ്. ടൊറന്റോയിലേക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്ക് കൊണ്ടുവരുന്നതിലൂടെ ഇത് മാറ്റാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

കനേഡിയന്‍ പൗരന്മാര്‍ ഇപ്പോള്‍ യാത്രകള്‍ക്കായി അള്‍ട്രാ ലോ കോസ്റ്റ് വിമാനങ്ങളായ ലിങ്ക്‌സ്, ഫ്‌ളെയര്‍, സ്വൂപ്പ്, പോര്‍ട്ടര്‍ എന്നിവയെയാണ് കൂടുതലും ആശ്രയിക്കുന്നത്.