സാല്‍മൊണല്ല ബാക്ടീരിയ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ വിവിധ ബ്രാന്‍ഡുകളിലെ ഫ്രഷ്-കട്ട് ഫ്രൂട്ട്‌സ് ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. സെന്‍ട്രല്‍ ഫുഡ്‌സ്, ഫ്രഷ് സ്റ്റാര്‍ട്ട് ഫുഡ്‌സ്, ജിഎഫ്എസ്, കിച്ചണ്‍ എസന്‍ഷ്യല്‍, മാര്‍ക്കന്റെ റെഡി-സെറ്റ്-സെര്‍വ് എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ഏജന്‍സി അറിയിച്ചു. റിച്ച്മണ്ടില്‍ ഫ്രഷ് സ്റ്റാര്‍ട്ട് ഫുഡ്‌സ് വിറ്റഴിച്ച ബ്രാന്‍ഡ് ചെയ്യാത്ത ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു.
സാല്‍മൊണല്ല ബാധിച്ച ഫ്രൂട്ട്‌സ് ആല്‍ബെര്‍ട്ട, ബീസി,മാനിറ്റോബ എന്നീ പ്രവിശ്യകളിലും മറ്റ് പ്രദേശങ്ങളിലും വിറ്റഴിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നതാണോയെന്ന് പരിശോധിക്കണമെന്നും ബാധിച്ചവയാണെന്ന് കണ്ടെത്തിയാല്‍ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നം കഴിച്ചവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡറെ സമീപിക്കാനും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.