മെട്രോ വാന്‍കുവറില്‍ ജലസംരക്ഷണത്തിനായി സമ്മര്‍ സീസണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഏകദേശം 166,000 ഡോളര്‍ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. മെട്രോ വാന്‍കുവര്‍ ഉള്‍പ്പെടുന്ന 21 മുനിസിപ്പാലിറ്റികളില്‍ ഒരു ഇലക്ട്രല്‍ ഏരിയ, ഒരു ട്രീറ്റി ഫസ്റ്റ് നേഷന്‍ എന്നിവയില്‍ പകുതിയിലധികം പേരും ഓഗസ്റ്റ് 4 ന് ഏര്‍പ്പെടുത്തിയ ജലനിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു. ലംഘനം നടത്തിയവര്‍ക്ക് 100 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
പുല്‍ത്തകിടി നനയ്ക്കുന്നത് നിരോധിക്കുക, മരങ്ങള്‍, ചെടികള്‍ എന്നിവ സോക്കര്‍ ഹോസ് വെച്ചോ ഡ്രിപ്പ് ഇറിഗേഷന്‍ വഴിയോ നനയ്ക്കുക എന്നിവയാണ് നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നത്. മുനിസിപ്പാലിറ്റികളിലെ ബൈലോ ഓഫീസര്‍മാര്‍ പിഴ തുകകള്‍ നിശ്ചയിച്ചു. നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് 1000ത്തിലധികം മുന്നറിയിപ്പുകളാണ് നല്‍കിയത്. നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 15 ന് പിന്‍വലിച്ചു.