ക്യുബെക്കില്‍ ഈയാഴ്ച മൂന്ന് പൊതുമേഖലാ പണിമുടക്ക്; ജനജീവിതം സ്തംഭിക്കും

By: 600002 On: Nov 20, 2023, 10:55 AM

 

 

ക്യുബെക്കിലെ പബ്ലിക് സര്‍വീസ് സെക്ടറിലെ ജീവനക്കാര്‍ ഈയാഴ്ച മൂന്നോളം പണിമുടക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ജനജീവിതം സ്തംഭിക്കും. CSN, APTS, CSQ, FTQ  എന്നിവ ഉള്‍പ്പെടുന്നതും 420,000 അംഗങ്ങളെ പ്രതിനിധീകരിക്കുന്നതുമായ കോമണ്‍ ഫ്രണ്ട് നവംബര്‍ 21, 22, 23 തിയതികളില്‍ വാക്കൗട്ടോടെ സമരം ആരംഭിക്കും. ഹെല്‍ത്ത്, സോഷ്യല്‍ സര്‍വീസസ്, സ്‌കൂള്‍, CEGEPS എന്നിവയെ സമരം ബാധിക്കും. 80,000 നഴ്‌സുമാരെയും മറ്റ് കെയര്‍ പ്രൊഫഷണലുകളെയും പ്രതിനീധികരിക്കുന്ന FIQ    നവംബര്‍ 23,24 തിയതികളില്‍ നടത്തുന്ന സമരമാണ് രണ്ടാമത്തേത്. നവംബര്‍ 23 മുതല്‍ ഫെഡറേഷന്‍ ഓട്ടോണോം ഡി എല്‍' എന്‍സെസൈന്‍മെന്റ്(എഫ്എഇ) ല്‍ ഉള്ള 66,000 അധ്യാപകര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. 

പണിമുടക്കുകള്‍ നടത്തുന്നതിനൊപ്പെ കരാര്‍ ചര്‍ച്ചകളും മുന്നോട്ട് പോകും. കരാര്‍ ഒപ്പിടുന്നത് വരെ ജീവനക്കാര്‍ സമരം തുടരും. സമരം നടക്കുന്ന ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും തടസ്സമുണ്ടാകും.