സാല്‍മൊണല്ല ബാധ: മൂന്ന് കാന്റ്റലോപ് ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Nov 20, 2023, 10:26 AM

 


സാല്‍മൊണല്ല ബാക്റ്റീരിയ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ബ്രാന്‍ഡുകളുടെ കാന്റ്റലോപ് തിരിച്ചുവിളിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. മലിചിറ്റ, സേവ് ഓണ്‍ ഫുഡ്‌സ്, അര്‍ബന്‍ ഫെയര്‍ എന്നീ ബ്രാന്‍ഡുകളുടെ കാന്റ്റലോപ്പുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. പഴങ്ങള്‍ഡ അടങ്ങിയ ഫ്രൂട്ട് സലാഡുകള്‍, പ്ലേറ്ററുകള്‍ എന്നിവയും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. 

ബീസിയില്‍ മലിചിറ്റ കാന്റ്റലോപ്പുകളുമായി ബന്ധപ്പെട്ട് എട്ട് സാല്‍മൊണല്ല രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. ഒക്ടോബര്‍ 11 നും നവംബര്‍ 14 നും ഇടയില്‍ വിറ്റഴിച്ചവയാണ് ഈ കാന്റ്റലോപ്പുകളെന്ന് ഏജന്‍സി പറയുന്നു. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, പ്രിന്‍സ് എഡ്വേര്‍ഡ് എലന്‍ഡ്, യുകോണ്‍ എന്നിവടങ്ങളില്‍ മലിചിറ്റ കാന്റ്റലോപുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

സാല്‍മൊണല്ല കലര്‍ന്ന ഭക്ഷണം കേടായതായി അനുഭവപ്പെടില്ല. എന്നാല്‍ അത് ആളുകളിലേക്ക് രോഗം പകര്‍ത്തും. വിറയല്‍, പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍.