പബ്ലിക് സര്‍വീസ്, ആര്‍സിഎംപി, മിലിറ്ററി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു; ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Nov 20, 2023, 10:03 AM

 

 

കനേഡിയന്‍ പബ്ലിക് സര്‍വീസ്, ആര്‍സിഎംപി, മിലിറ്ററി ഉദ്യോഗസ്ഥരുടെ സാമ്പത്തിക വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ ഗവണ്‍മെന്റ്. ഒക്ടോബര്‍ 19 ന് നടന്ന ഡാറ്റാ ബ്രീച്ചിലാണ് സാമ്പത്തിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റീലൊക്കേഷന്‍ സപ്പോര്‍ട്ട് നല്‍കുന്ന ബ്രൂക്ക്ഫീല്‍ഡ് ഗ്ലോബല്‍ റീലൊക്കേഷന്‍ സര്‍വീസസ്(ബിജിആര്‍എസ്), സിര്‍വ വേള്‍ഡൈ്വഡ് റീലൊക്കേഷന്‍ ആന്‍ഡ് മൂവിംഗ് സര്‍വീസസ് എന്നീ കമ്പനികളുടെ കൈവശമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. 

1999 മുതല്‍ ജീവനക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നതായി ട്രഷറി ബോര്‍ഡ് ഓഫ് കാനഡ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രശ്‌നം നിരീക്ഷിക്കാന്‍ രണ്ട് കമ്പനികളുമായും കൂടിക്കാഴ്ച നടത്തുകയാണെന്നും സംഭവം കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍, പ്രൈവസി കമ്മീഷണറുടെ ഓഫീസ്, ആര്‍സിഎംപി എന്നിവയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.