നവംബർ 22ന് നടക്കുന്ന വെർച്വൽ ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും

By: 600021 On: Nov 18, 2023, 11:01 PM

നവംബർ 22ന് നടക്കുന്ന വെർച്വൽ ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. സെപ്തംബറിലെ ന്യൂഡൽഹി ജി20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ, ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ സമാപനത്തിന് മുമ്പ് ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെ എല്ലാ ജി 20 അംഗങ്ങളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് അതിഥി രാജ്യങ്ങളെയും 11 അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാരെയും ക്ഷണിച്ചിട്ടുണ്ട്. ന്യൂ ഡൽഹി ഉച്ചകോടിയിൽ നിന്നുള്ള ഫലങ്ങളും പ്രവർത്തന പോയിന്റുകളും, മറ്റുമായി വെർച്വൽ ഉച്ചകോടി, മുന്നോട്ട്പോകും. കഴിഞ്ഞ ദിവസം നടന്ന 2-ാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലെ ചർച്ചകളും ഉച്ചകോടിയിൽ പങ്കുവെക്കും. പ്രസക്തമായ ദേശീയ അന്തർദേശീയ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ വിവിധ ജി20 തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ വെർച്വൽ ജി20 ഉച്ചകോടി പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.നവംബർ 30 വരെ ഇന്ത്യയുടെ ജി20 പ്രസിഡൻസിയാണ്.