ഐടി ഹാർഡ്‌വെയർ മേഖലയിൽ 3,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

By: 600021 On: Nov 18, 2023, 10:59 PM

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം 2.0 പ്രകാരം ഐടി ഹാർഡ്‌വെയർ മേഖലയിൽ 27 കമ്പനികൾ 3,000 കോടി രൂപയോളം നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിൽ 23 കമ്പനികൾ സെർവറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ നിർമ്മാണം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം ന്യൂ ഡൽഹിയിൽ പറഞ്ഞു. ഈ ഉൽപ്പാദനം ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ സുപ്രധാന നാഴികക്കല്ലിനെ അഭിനന്ദിച്ച് മന്ത്രി പറഞ്ഞു. വരും കാലങ്ങളിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 300 മില്യൺ ഡോളറിലെത്തുമെന്നും ഈ നേട്ടം ഐടി ഹാർഡ്‌വെയർ ഉൽപ്പാദനരംഗത്ത് ഇന്ത്യയെ ഒരു സുപ്രധാന പങ്കായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.