ഗ്രേറ്റര്‍ ടൊറന്റോയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി ടൊറന്റോ പോലീസ്. മൂന്ന് മാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിന്റെ ഫലമായാണ് മയക്കുമരുന്ന് വേട്ട. ഗ്രേറ്റര്‍ ടൊറന്റോയില്‍ നടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ച് പ്രോജക്ട് ഫിനിറ്റോ എന്ന പേരില്‍ ആരംഭിച്ച മയക്കുമരുന്ന് വേട്ടയില്‍ 551 കിലോഗ്രാം കൊക്കെയ്‌നും 441 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇതോടൊപ്പം ഒരു തോക്കും വാഹനവും 95,000 ഡോളറിലധികം പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.