റൈഡ് ഹെയ്‌ലിംഗ്, ഡെലിവറി തൊഴിലാളികള്‍ക്ക് മിനിമം ഏണിംഗ്‌സ്, ടിപ് പ്രൊട്ടക്ഷന്‍ എന്നിവ നിര്‍ദ്ദേശിച്ച് ബീസി 

By: 600002 On: Nov 18, 2023, 2:43 PM

 


റൈഡ് ഹെയ്‌ലിംഗ്, ഡെലിവറി ജോലികള്‍ എന്നിവയ്ക്കായി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് ബീസി സര്‍ക്കാര്‍. ഊബര്‍, സ്‌കിപ് ദി ഡിഷസ് തുടങ്ങി മറ്റ് ആപ്പ് അധിഷ്ഠിത സേവനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ദ്ദിഷ്ട തൊഴില്‍ മാനദണ്ഡങ്ങള്‍ ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമനിര്‍മാണം അടുത്തയാഴ്ച അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് കമ്പനികള്‍ റൈഡ്-ഹെയ്‌ലിംഗ് അല്ലെങ്കില്‍ ഡെലിവറി അസൈന്‍മെന്റ് സ്വീകരിക്കുന്നത് മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെ പ്രവിശ്യയിലെ മിനിമം വേതനത്തിന്റെ 120 ശതമാനം തൊഴിലാളികള്‍ക്ക് നല്‍കേണ്ടി വരും. ബ്രിട്ടീഷ് കൊളംബിയയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് മിനിമം നിലവാരത്തിന് അര്‍ഹതയുണ്ടെന്ന് ലേബര്‍ മിനിസ്റ്റര്‍ ഹാരി ബെയിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബീസിയിലെ മിനിമം വേതനത്തേക്കാള്‍ ഉയര്‍ന്നതാണ് ഈ നിരക്ക്. നിലവില്‍ 16.75 ഡോളറാണ് നിരക്ക്. പ്രവിശ്യയുടെ കണക്ക് അനുസരിച്ച്, അസൈന്‍മെന്റുകള്‍ക്കിടയില്‍ കാത്തിരിക്കുന്ന സമയത്തിന് ഇത് ബാധകമല്ല.