കാനഡയില്‍ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നു 

By: 600002 On: Nov 18, 2023, 8:31 AM

 


കാനഡയിലുടനീളം അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മരുന്നുകളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ബദല്‍മാര്‍ഗം തേടുകയാണ് ഫാര്‍മസിസ്റ്റുകളും രോഗികളും. ഈ മരുന്നുകളുടെ ദൗര്‍ലഭ്യം പുതിയ വര്‍ഷം വരെ പരിഹരിക്കപ്പെടില്ലെന്നുള്ളത് പ്രതിസന്ധി രൂക്ഷമാക്കുന്നതായി അധികൃതര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിനൊപ്പം ടൈലനോള്‍ 4 ന്റെ ജനറിക് പതിപ്പായ ലെനോള്‍ടെക് നമ്പര്‍ 4 ന്റെ ക്ഷാമം മാസങ്ങളായി തുടരുകയാണ്. ഈ അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം ആശങ്ക ഉയര്‍ത്തുന്നതായി ഫാര്‍മസിസ്റ്റുകള്‍ അറിയിച്ചു.