കാര്‍ബണ്‍ ടാക്‌സ് ഫെയര്‍നസ് ഫോര്‍ ഫാമിലീസ് അമെന്‍ഡ്‌മെന്റ് ആക്ട് സസ്‌ക്കാച്ചെവന്‍ അവതരിപ്പിച്ചു. ഇത് ബില്‍ 151 എന്നും അറിയപ്പെടുന്നു. ഹോം ഹീറ്റിംഗിനായി പ്രകൃതി വാതകത്തിന് ഫെഡറല്‍ കാര്‍ബണ്‍ നികുതി പിരിക്കുന്നത് നിര്‍ത്താന്‍ പ്രവിശ്യാ ഗ്യാസ് വിതരണക്കാരനോട് ഉത്തരവിടുന്നതാണ് ഭേദഗതി.
പ്രവിശ്യയിലെ കുടുംബങ്ങളെ അവരുടെ SaskEnergy ബില്ലുകളിലെ അന്യായവും താങ്ങാനാകാത്തതുമായ ഫെഡറല്‍ കാര്‍ബണ്‍ വിലനിര്‍ണയത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് സസ്‌ക്കാച്ചെവന്‍ സര്‍ക്കാര്‍ പറഞ്ഞു.
നാച്വറല്‍ ഗ്യാസ് ഹോം ഹീറ്റിംഗിനുള്ള കാര്‍ബണ്‍ നികുതി പിരിവ് അവസാനിപ്പിച്ചാല്‍ ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടായേക്കാവുന്ന ഏത് അനന്തരഫലങ്ങളും നേരിടാന്‍ താന്‍ തയാറാണെന്ന് SaskEnergy യുടെ ഉത്തരവാദിത്തമുള്ള മന്ത്രി ഡസ്റ്റിന്‍ ഡങ്കന്‍ പറഞ്ഞു.