സറേ പോലീസ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ബീസി സര്‍ക്കാര്‍, പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു 

By: 600002 On: Nov 17, 2023, 1:18 PM

 

 


സറേ പോലീസ് ബോര്‍ഡിനെ ബീസി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആര്‍സിഎംപിയില്‍ നിന്നും മുനിസിപ്പല്‍ സേനയിലേക്ക് മാറുന്നതിന് സഹായിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്തു. സറേ പോലീസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും പോലീസ് സേനയുടെ പരിവര്‍ത്തനത്തിന് സഹായിക്കുന്നതിനും മുന്‍ അബോട്ട്‌സ്‌ഫോര്‍ഡ് പോലീസ് മേധാവി മൈക്ക് സെര്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുമെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്ററും സോളിസിറ്റര്‍ ജനറലുമായ മൈക്ക് ഫാണ്‍വര്‍ത്ത് പറഞ്ഞു. ബോര്‍ഡിന്റെ ചെയര്‍ മേയര്‍ ബ്രെന്‍ഡ ലോക്ക് ആണ്. അവര്‍ അധികാരമേറ്റത് മുതല്‍ പരിവര്‍ത്തനത്തിനെതിരായി പോരാടുന്നു. പോലീസ് ബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുക്കുകയാണെന്ന് ഫാണ്‍വെര്‍ത്ത് അറിയിച്ചു. സറേ പോലീസ് സേവനത്തിനുള്ള ബജറ്റ് കൈകാര്യം ചെയ്യുന്നതും അഡ്മിനിസ്‌ട്രേറ്ററാണ്.