ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളേക്കാള്‍ ഫെഡറല്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിജ്ജാറിന്റെ കൊലപാതക അന്വേഷണത്തിന്:മേരി എന്‍ജി 

By: 600002 On: Nov 17, 2023, 12:01 PM

 

 

ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനേക്കാള്‍ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാനഡയുടെ മണ്ണില്‍ കൊല്ലപ്പെട്ട് ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് മിനിസ്റ്റര്‍ മേരി എന്‍ജി. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണ തുടരുമെന്ന് ഉറപ്പുനല്‍കുന്നതായും മേരി എന്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേരി എന്‍ജി. 

കനേഡിയന്‍ ബിസിനസ്സുകള്‍ ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നത് തുടരുകയാണ്. വാണിജ്യ മന്ത്രി എന്ന നിലയില്‍ കനേഡിയന്‍ ബിസിനസ്സുകളെയും  ഇന്ത്യയിലെ നിക്ഷേപകരെയും പിന്തുണയ്ക്കുകയും സഹായിക്കുക എന്നതാണ് തന്റെ ജോലി. അതിനാല്‍ തല്‍ക്കാലത്ത് അതാണ് ചെയ്യുന്നതെന്ന് എന്‍ജി പറഞ്ഞു.