ആമസോണ്‍ പവര്‍ ഇംബാലന്‍സ് കനേഡിയന്‍ ചെറുകിട ബിസിനസ്സുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 17, 2023, 11:39 AM

 

 

 

ആമസോണ്‍ പവര്‍ 'ഇംബാലന്‍സ്' കനേഡിയന്‍ സ്‌മോള്‍ ബിസിനസ്സുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതായി റിപ്പോര്‍ട്ട്. ആമസോണിന്റെ സേവനങ്ങള്‍ ഉപയോഗിക്കാത്ത ഭൂരിഭാഗം അംഗങ്ങള്‍ക്കും കമ്പനിയുമായും മറ്റ് വലിയ ഡിജിറ്റല്‍ റീട്ടെയ്‌ലര്‍മാരുമായും മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള സമയമാണെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്(CFIB)  റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഓഫ്‌ലൈന്‍ അല്ലെങ്കില്‍ നേരിട്ട് കടകളില്‍ പോയുള്ള ഷോപ്പിംഗിനേക്കാള്‍ ജനങ്ങള്‍ പ്രധാനമായും ഓണ്‍ലൈന്‍ ഷോപ്പിംഗിനാണ് മുന്‍ഗണന നല്‍കുന്നത്. 

ഇ-കൊമേഴ്‌സ് മേഖലയില്‍ ആമസോണിന്റെ ആധിപത്യം അതിജീവിക്കാന്‍ ചെറുകിട ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നില്ല. ഇത് വ്യവസായികളെ വിപണിയില്‍ നിന്ന് അകറ്റുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും(എഫ്ടിസി) 17 സംസ്ഥാനങ്ങളും ആമസോണിനെതിരെ നിയമവിരുദ്ധമായ പെരുമാറ്റം ആരോപിച്ച് ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എന്നാല്‍ ആമസോണ്‍ ഇത് നിഷേധിക്കുകയും വസ്തുതകള്‍ തെറ്റാണെന്ന് പ്രതികരിക്കുകയും ചെയ്തു.