ഏകാന്തത ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

By: 600021 On: Nov 17, 2023, 10:27 AM

ഏകാന്തതയെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ചു. യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തിയുടെ നേതൃത്വത്തിൽ ഡബ്ല്യുഎച്ച്ഒ ഈ പ്രശ്നത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര കമ്മീഷനും ആരംഭിച്ചു. മൂന്ന് വർഷത്തേക്കാണ് കമ്മീഷൻ പ്രവർത്തിക്കുക. ഏകാന്തതയുടെ മരണഫലം ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് ഡോ മൂർത്തി പറഞ്ഞു. പ്രായമായവരിൽ 'നാലിൽ ഒരാൾ' സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ലോകത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും ഈ നിരക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിർത്തിയ കോവിഡ് -19 പാൻഡെമികിന് ശേഷമാണ് ഇത്തരത്തിൽ ഏകാന്തതയുടെ അളവ് വർദ്ധിച്ചതെന്നും ഡോ മൂർത്തി വ്യക്തമാക്കി.