മിലിറ്ററി ടു മിലിറ്ററി ആശയവിനിമയം പുനരാരംഭിക്കാനൊരുങ്ങി യുഎസും ചൈനയും

By: 600021 On: Nov 17, 2023, 10:20 AM

വർദ്ധിച്ചുവരുന്ന പിരിമുറുക്കം ലഘൂകരിക്കാനുള്ള ശ്രമത്തിൽ യുഎസും ചൈനയും മിലിറ്ററി ടു മിലിറ്ററി ആശയവിനിമയം പുനരാരംഭിക്കാൻ സമ്മതിച്ചു. കാലിഫോർണിയയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം അറിയിച്ചത്. പരസ്പരം നേരിട്ട് ആശയവിനിമയം നടത്താൻ ഇരു നേതാക്കളും സമ്മതിച്ചതായും ബൈഡൻ പറഞ്ഞു. കഴിഞ്ഞ വർഷം അമേരിക്കൻ ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്ന് ചൈന മിലിറ്ററി ടു മിലിറ്ററി ആശയവിനിമയം വിച്ഛേദിച്ചിരുന്നു.