കാല്‍ഗറിയില്‍ വണ്‍-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടക 26 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Nov 16, 2023, 12:38 PM

 


കാല്‍ഗറിയില്‍ വാടക വീടുകളുടെ വില വര്‍ധിക്കുന്നതായി റെന്റല്‍ പ്ലാറ്റ്‌ഫോമായ Zumper ന്റെ റിപ്പോര്‍ട്ട്. സിറ്റിയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 1,890 ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ 26 ശതമാനം വര്‍ധനും മുന്‍ മാസത്തേക്കാള്‍ .5 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ വര്‍ഷം തോറും വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വില വര്‍ധിക്കുന്ന ഏറ്റവും വലിയ വാടക വിപണിയാണ് കാല്‍ഗറിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാടക നിരക്കില്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു.